Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
Top Posts
അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം...
പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ...
സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം,...
കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ...
എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി
ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്
അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു
ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ പരാതിയുമായി ആക്രമിക്കപ്പെട്ട നടി
കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്
Thurannakathu
  • Home
  • News
    • Kerala
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
    • LOCAL
    • Metro
    • National
    • World
    • Pravasi
  • Entertainment
    • Cinema
    • Movie Trailer
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Crime & Court
    • Police
    • Court
  • Politics
    • Election
    • By Election
    • Kerala
    • National
  • Social Media
    • Twitter
    • Youtube
    • Facebook
    • Instagram
    • Whatsapp
  • Education
    • Career
    • Courses
    • Winner
  • Health
  • E-Paper
  • Others
    • Sports
    • Business
    • Automobile
    • Food
    • Fashion
    • Information
    • Technology
    • Job
    • Videos
LOCALWayanad

വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

by rdpathram February 12, 2021
February 12, 2021

രാജ്യം രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ നാടായ വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പഞ്ചവത്സര പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഒരു പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. ഈ പാക്കേജിന്റെ മര്‍മ്മം പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ്. ഇതോടൊപ്പം കുരുമുളക്, വാഴ, ഇഞ്ചി, തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധിക്കും സ്‌കീമുകളുണ്ട്. ടൂറിസമാണ് മറ്റൊരു സുപ്രധാന വികസന മേഖല. യാത്രാക്ലേശം പരിഹരിക്കുകയും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുകയും ചെയ്യും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ആസൂത്രിതമായി ഉയര്‍ത്തും. ഇതിനായുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതികള്‍ ഇങ്ങനെ:

വയനാട് കാപ്പി: ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പിക്കുരു കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് 20 ശതമാനമായെങ്കിലും ഉയര്‍ത്താനാവണം. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന് കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. സ്വകാര്യ സംരംഭകര്‍ക്ക് കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വര്‍ക്ക്ഷെഡ്ഡുകളും പ്ലോട്ടുകളും പാര്‍ക്കില്‍ ലഭ്യമായിരിക്കും. 2022 അവസാനത്തോടെ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വയനാട് ബ്രാന്‍ഡ് കാപ്പിപ്പൊടി ഉല്‍പ്പാദനം ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണ്. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് നിലവിലുള്ള കമ്പോള വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്നതാണ്.

കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ ബ്രഹ്മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റ് വിപുലപ്പെടുത്തുന്നതിന് 5 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെന്‍ഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ്. ഇതിന് 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. 500 സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വയനാട് കാപ്പിയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതാണ്. കാപ്പിക്കുരു സംഭരണത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഇന്ന് വയനാട് ജില്ലയുടെ ഒരു ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാവുകയാണ്.

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്: കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാന്‍ഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങള്‍ നടുന്നതിനും ഒരു പദ്ധതി ആവിഷ്‌കരിക്കും. ഇതിനുള്ള പദ്ധതി പ്രഖ്യാപിക്കുകയാണ്.

1) വയനാട് ജില്ലയിലെ വിവിധ മേഖലകളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച് പ്രാഥമിക പഠനം പൂര്‍ത്തിയായിട്ടുണ്ട്. ഇതു പരിഷ്‌കരിച്ച് അവസാനരൂപം നല്‍കും. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിലയിരുത്തലുകളും തയ്യാറാക്കുന്നതാണ്.

2) ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനും തദ്ദേശഭരണ പദ്ധതികളുടെ ഭാഗമായി പ്രത്യേക ഘടകപദ്ധതികള്‍ തയ്യാറാക്കുന്നതാണ്. അഞ്ചു വര്‍ഷംകൊണ്ട് ഓരോ പ്രദേശത്തെയും കാര്‍ബണ്‍ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

3) ഇപ്പോള്‍ ജില്ലയിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണെന്നാണ് മതിപ്പു കണക്ക്. ഇതില്‍ 13 ലക്ഷം ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുള്ള മരങ്ങള്‍ക്കു കഴിയും. ബാക്കിയുള്ള കാര്‍ബണ്‍ ന്യൂട്രലൈസ് ചെയ്യാന്‍ 6500 ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മീനങ്ങാടി മാതൃകയില്‍ ട്രീ ബാങ്കിംഗ് നടപ്പിലാക്കാം. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന അടിസ്ഥാനത്തില്‍ ആന്വിറ്റി വായ്പയായി മരം ഒന്നിന് 50 രൂപ വീതം നല്‍കുന്നതാണ് പദ്ധതി. കിഫ്ബിയുടെ ഗ്രീന്‍ ബോണ്ടുകളില്‍ നിന്നും ഇത്തരത്തില്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയും.

4) മരങ്ങള്‍ നടുന്നതിന് ജിയോടാഗ് നല്‍കുന്നതടക്കമുള്ള ഡോക്യുമെന്റേഷനുകള്‍ കൃത്യ
മായി നടത്തി അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്നതിനുള്ള സംവിധാനമൊരുക്കും.

മറ്റു കാര്‍ഷിക വിളകള്‍:

അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയില്‍ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. വയനാട്ടിലെ രണ്ടാമത്തെ പ്രധാന വിളയായ കുരുമുളകിനെ വിലയിടിവു മാത്രമല്ല, വള്ളിവാട്ട രോഗവും ചേര്‍ന്ന് തകര്‍ത്തിരിക്കുകയാണ്. കുരുമുളകിന്റെ പുനരുദ്ധാരണത്തിനു പ്രത്യേക കാര്‍ഷിക പദ്ധതി രൂപം നല്‍കുന്നതാണ്. പ്രതിവര്‍ഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും.

ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്കു വിഘ്നം വരാത്ത രീതിയില്‍ മറ്റു ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് അനുവാദം നല്‍കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകള്‍ അനുവദിക്കുക, പ്ലാന്റേഷന്‍ മേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ പാക്കേജിലെ പ്രധാനകാര്യങ്ങള്‍. തോട്ടം തൊഴിലാളികള്‍ക്കുള്ള വയനാട്ടെ നിര്‍ദ്ദിഷ്ട പാര്‍പ്പിട സമുച്ചയങ്ങള്‍ 2021ല്‍ പൂര്‍ത്തീകരിക്കും.

16 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചതിന്റെ ആദ്യ ഗുണഭോക്താക്കള്‍ വയനാട് ജില്ലയിലെ വാഴകൃഷിക്കാരായിരുന്നു. ഈ താങ്ങുവില സമ്പ്രദായം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. ശീതകാല പച്ചക്കറി കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും.

വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കള്‍ച്ചറര്‍ സോണായി തിരഞ്ഞെടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൂകൃഷി സംഘടിപ്പിക്കും. അമ്മായിപ്പാലത്ത് ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റില്‍ പാക്ക്ഹൗസ് സ്ഥാപിക്കുന്നതാണ്. കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദര്‍ശനം സംസ്ഥാനതല ഉത്സവമാക്കുന്നതാണ്.

ചക്ക പോലുള്ള മറ്റു കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. ചക്കയുടെ പ്രാഥമിക സംസ്‌കരണം വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ നടത്തി കുരുവും പഴവും കോഫി പാര്‍ക്കില്‍ എത്തിച്ച് അവിടെ ആധുനിക യന്ത്രസംവിധാന സഹായത്തോടെ ഉല്‍പ്പന്നങ്ങളായി മാറ്റും. ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി പാഴായിപ്പോകുന്ന ചക്കപ്പഴം ഒരു ഉപവരുമാന മാര്‍ഗ്ഗമായി മാറും. കിഫ്ബിയുടെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയില്‍ ഉണ്ടാവുക.

റെയില്‍വേ: കൊങ്കണ്‍ റെയില്‍വേ തലശ്ശേരിനിലമ്പൂര്‍ റെയില്‍ പാതയുടെ പഠനം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം കെആര്‍ഡിസി ഏറ്റെടുത്തിട്ടുണ്ട്. ഈ രണ്ട് റെയില്‍ പാതകളുടെയും നിര്‍മ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസവും ആരോഗ്യവും: വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമാണ് മെഡിക്കല്‍ കോളേജ് എന്നത്. 2021-22ല്‍ അത് യാഥാര്‍ത്ഥ്യമാകും. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമിനെ ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. അനിവാര്യമായ 150 ഓളം അധ്യാപക തസ്തികകള്‍ കഴിഞ്ഞ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്തികകളും ഉടന്‍ സൃഷ്ടിക്കും. മെഡിക്കല്‍ കോളേജ് ആസ്ഥാനം പിന്നീട് തീരുമാനിക്കും. കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ചെലവ് 600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍സെല്‍ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ്. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും.

കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ 84 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നു. മറ്റ് 42 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

പഴശ്ശി ട്രൈബല്‍ കോളേജ് ആരംഭിക്കും. കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുടെ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വയനാട്ടെ കോളേജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ലോക്ക്-കം-റിസര്‍ച്ച് സെന്റര്‍, പശ്ചിമഘട്ട ട്രോപ്പിക്കല്‍ ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്റര്‍, ഇന്റര്‍ ഡിസിപ്ലിനറി ഇന്റര്‍വെന്‍ഷന്‍ ഇന്‍ എസ് & റ്റി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജിന് രണ്ടുനിലകൂടി നിര്‍മ്മിക്കുന്നതാണ്. കല്‍പ്പറ്റ, മാനന്തവാടി ഗവണ്‍മെന്റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്നിക്കുകളും 21 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കു പുറമെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ ചെലവഴിക്കും.

കുടിവെള്ളം: കിഫ്ബിയില്‍ നിന്നും മാനന്തവാടി, ഇടവക, നല്ലൂര്‍നാട് വില്ലേജുകളുടെ 18 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയായിക്കഴിഞ്ഞു. കോഴിക്കോട് സര്‍ക്കിളിലെ വിതരണ ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള 39 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. വാട്ടര്‍ അതോറിറ്റി 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് വയനാട് ജില്ലയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.

വൈദ്യുതി: നിലവില്‍ വയനാട്ടിലെ വൈദ്യുതി പ്രസരണ ശൃംഖല പ്രധാനമായും 66 കെവിയിലാണ് പ്രവര്‍ത്തിക്കുന്നത്. 100 കോടി രൂപ ചെലവഴിച്ച് ഇത് 110 കെവിയിലേയ്ക്ക് മാറ്റി ശക്തിപ്പെടുത്തും.

വയനാടിലെ 400 കെവി ശ്രംഖലയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയില്‍ 400 കെവി സബ്സ്റ്റേഷനും അവിടെ നിന്ന് കാസര്‍ഗോഡേയ്ക്ക് 400 കെവി ലൈനും നിര്‍മ്മിക്കും. 850 കോടി രൂപ
യാണ് പദ്ധതിച്ചെലവ്.

ആദിവാസി വികസനം: നാളിതുവരെയുള്ള പട്ടികവര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസികളുടെ പിന്നോക്കാവസ്ഥ ദൂരീകരിച്ചിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് സമഗ്രമായ അവലോകനം തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നടപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പതിനാറാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുക.

പാര്‍പ്പിട നിര്‍മ്മാണം, സ്ത്രീകളുടെ ശാക്തീകരണം, ഊരുകൂട്ട സംഘാടനം തുടങ്ങിയവയില്‍ അഹാഡ്സിന്റെ അനുഭവത്തില്‍നിന്നും ഏറെ പഠിക്കാനുണ്ട്. 2020-21ല്‍ ലൈഫ് മിഷനില്‍ നിന്നും 5000 വീടുകളെങ്കിലും വയനാട് നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വയനാട്ടെ ആദിവാസികളായിരിക്കും. കുടുംബ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സണ്‍സ് ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും.

ഊരുകളില്‍ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പ്രത്യേക ഏര്യാ പ്ലാനുകള്‍ തയ്യാറാക്കുന്നതാണ്. ഇതിനുവേണ്ടി മൂന്നുതട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്‌കീമുകളെ സംയോജിപ്പിക്കും.

എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനുവദിക്കും. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍തലത്തില്‍ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം 150 കോടി രൂപയെങ്കിലും ജില്ലയില്‍ ചെലവഴിക്കുന്നതാണ്.

കുടുംബശ്രീ: ആദിവാസി വികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സുപ്രധാന ഏജന്‍സിയാണ് കുടുംബശ്രീ. കുടുംബശ്രീ വഴിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ 500 കോടി രൂപയെങ്കിലും അധികമായി സാധാരണക്കാര്‍ക്കു ലഭ്യ
മാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രൈം മാപ്പിംഗ് കാമ്പയിന്‍ ഏറ്റെടുക്കും.

തദ്ദേശഭരണ സ്ഥാപനങ്ങള്‍: കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, നീര്‍ത്തടവികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴിലവസരസൃഷ്ടി തുടങ്ങിയ നടപ്പാക്കുന്നതിന്റെ കേന്ദ്രബിന്ദു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. 5000 പേര്‍ക്കെങ്കിലും കാര്‍ഷികേതര മേഖലയില്‍ ഓരോ വര്‍ഷവും തൊഴില്‍ നല്‍കുന്നതിനു ലക്ഷ്യമിടണം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയാല്‍ ധനകാര്യസ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിച്ച് വായ്പ ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കും.

വന സംരക്ഷണം:

വയനാടിന്റെ ഭാവി വികസനത്തിന് വനങ്ങള്‍ സുപ്രധാന പങ്കുവഹിക്കും. പാരിസ്ഥിതിക സന്തുലനാവസ്ഥ മെച്ചപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതിനാണ് ഈ പാക്കേജിലൂടെ ശ്രമിച്ചത്. വനസംരക്ഷണം ഉറപ്പാക്കുമ്പോള്‍ ജനങ്ങളുടെ നിലവിലുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് വിഘ്നമുണ്ടാകില്ലായെന്ന് ഉറപ്പുവരുത്തുക. ഇത്തരമൊരു പരിശോധനയുടെ അടിസ്ഥാനത്തിലേ ബഫര്‍സോണ്‍ നടപ്പാക്കൂ.

വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, പൈന്‍ തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളളെ ഇല്ലാതാക്കും. ഉള്‍ക്കാടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ പുനരധിവസിപ്പിക്കും.

കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിംഗ്, മതില്‍, കിടങ്ങ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കും.

 

# five year package#Wayanad districtpinarayi vijayan
Share
0
FacebookTwitterPinterestWhatsappEmail

Related Articles

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടിക്കാറാം...

March 1, 2022

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

February 26, 2022

കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം; കേരളം വര്‍ഗീയ...

February 23, 2022

കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്; രണ്ട് സംസ്ഥാനങ്ങള്‍...

February 22, 2022

യുപി കേരളമായാല്‍ മതത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടില്ല; സംസ്ഥാനത്തെ അവഹേളിച്ച...

February 10, 2022

സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി പിന്തുണ തേടി വിളിച്ച യോഗം...

January 4, 2022

Recent Posts

  • അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്.

    June 8, 2022
  • പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

    May 4, 2022
  • സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം

    March 16, 2022
  • കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍

    March 16, 2022
  • എഎ റഹീം എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥി

    March 16, 2022
  • ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് റെയ്ഡ്

    March 16, 2022
  • അസമില്‍ ബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

    March 16, 2022
  • ജംഷഡ്പൂരിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

    March 16, 2022

Social Networks

Facebook Twitter Instagram Email

ads thurannakathu

Thurannakathu

Thurannakathu Daily

Facebook Twitter Instagram Youtube Whatsapp

Popular Posts

  • 1

    അടുത്ത വർഷം ആദ്യം കുതിരാന്‍ രണ്ടാം തുരങ്കം തുറക്കും;...

    August 4, 2021
  • 2

    കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍, ഇബ്രാഹിന്റെ...

    January 7, 2022

Copyright @2021, All Rights Reserved Thurannakathu Daily Regd RNI,Delhi Powerd by RDMEDiA


Back To Top

Read alsox

കേരളം കണ്ട മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രശംസിച്ച് ടിക്കാറാം...

March 1, 2022

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...

February 26, 2022