തിരുവനന്തപുരം: തേന്‍ തുമ്പിയുടെ കുത്തേറ്റ് അഞ്ചു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ പുല്ലയില്‍ സ്വദേശികളായ ഹരീഷ് (30), സുനില്‍ (40), മോഹനന്‍ (46), ജയകുമാര്‍ (46), മണിയന്‍ (54 കൊടുവയന്നൂര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പതിനെട്ടോളം പേരെ തുമ്പി കുത്തിയിട്ടുണ്ട്. ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരത്തില്‍ കൂടുവച്ചിരുന്ന തുമ്പിയെ പരുന്ത് കുത്തിയിളക്കുകയായിരുന്നു.