കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. കയറുകളും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ നിലയങ്ങളിലെ അഗ്‌നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തമുണ്ടായതിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.