കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ച കര്‍ഷക സംഘടനകള്‍ സമരം കടുപ്പിക്കുന്നു. മുന്‍ നിശ്ചയിച്ച സമര പരിപാടികളില്‍ മാറ്റമില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കിസാന്‍ സങ്കല്‍പ്പ് ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിക്കും.
സുപ്രീംകോടതി ഉത്തരവിനോടും കേന്ദ്രസര്‍ക്കാരിനോടും സ്വീകരിക്കേണ്ട നിലപാട് ആലോചിക്കാന്‍ സംയുക്ത സമരസമിതി ഉച്ചയ്ക്ക് സിംഘുവില്‍ യോഗം ചേരും. റിപ്പബ്ലിക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ പരേഡിന്റെ കാര്യത്തിലും യോഗം തീരുമാനമെടുക്കും. സമരത്തിന്റെ ഭാഗമാകാന്‍ കേരളത്തില്‍ നിന്നും കിസാന്‍സഭയുടെ നേതൃത്വത്തില്‍ പുറപ്പെട്ട കര്‍ഷകര്‍ നാളെ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലെത്തും.