സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിന് പിന്നാലെ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ ഒഴുക്ക്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ കൂട്ടത്തോടെ എത്തുന്നത്. അതേസമയം, സിംഗുവില്‍ പ്രക്ഷോഭകരെ തടയാന്‍ പൊലീസ് കിടങ്ങുകള്‍ കുഴിച്ചു. പ്രക്ഷോഭകര്‍ക്കായി വെള്ളം കൊണ്ടുവന്ന ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വാഹനം പൊലീസ് തടഞ്ഞു.
കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി സമരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സമിതി നേതാവ് വിഎം സിംഗ് പ്രഖ്യാപിച്ചെങ്കിലും ഒരുവിഭാഗം കര്‍ഷകര്‍ സമരം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിഎം സിംഗിനെതിരെ സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപണമുന്നയിച്ചിരുന്നു.
ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഏത് നിമിഷവും നടപടിക്ക് തയാറായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് പൊലീസും കേന്ദ്രസേനയും.