സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ചാണ് ആത്മഹത്യ. ഉടന്‍ തന്നെ അദ്ദേഹത്തെ സോനിപത്തി നടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.
അതേസമയം കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒന്നര മാസം പിന്നിട്ടു. സര്‍ക്കാര്‍ വിളിച്ച എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് 15ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.
ജനുവരി 15ന് വീണ്ടും ചര്‍ച്ച നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും പിന്‍വലിക്കാമെന്ന് ഹര്‍ജിയും ദേശീയ പാതകളില്‍ നിന്ന് സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിപ്പിക്കണം എന്ന ഹര്‍ജിയും നാളെ സുപ്രീംകോടതിയുടെ പരിഗണക്ക് വരുന്നുണ്ട്.