അതിശൈത്യത്തെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകന്‍ മരിച്ചു. ഡല്‍ഹി സിംഘു അതിര്‍ത്തിയില്‍ ആണ് സംഭവം. അതിനിടെ, സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ നീക്കം നടന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. നാല് നേതാക്കള്‍ക്ക് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. ഇയാളെ പിടികൂടി ഡല്‍ഹി പോലീസിന് കൈമാറി.
കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ അവസ്ഥയിലാണ്. ഒന്നര വര്‍ഷം നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്നും ആ ഘട്ടത്തില്‍ ചര്‍ച്ച ആക്കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് കര്‍ഷകര്‍ തള്ളി. ഇനി ചര്‍ച്ച ആവശ്യമുണ്ടെങ്കില്‍ അറിയിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞത്.