അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചതോടെ പല രാജ്യങ്ങളും കുറച്ചു വീതം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ച് അത് വേണ്ടെന്നാണ് തീരുമാനം.
കായിക മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും അങ്ങനെ ഒരു റിസ്‌ക് എടുക്കേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. ചെന്നൈ, അഹ്മദാബാദ്, പൂനെ സ്റ്റേഡിയങ്ങളിലായി നടത്തുന്ന പര്യടനം മുഴുവന്‍ ബയോ ബബിളിലായിരിക്കും.
അതേസമയം, താരങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ അനുവാദം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വീട്ടില്‍ പോവാന്‍ കഴിയാത്ത താരങ്ങളുണ്ട്. ജസ്പ്രീത് ബുംറ, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ആര്‍ അശ്വിന്‍, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളാണ് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ബയോ ബബിളുകളില്‍ കഴിയുന്നത്.
ഫെബ്രുവരി അഞ്ച് മുതലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുക. നാല് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.