സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്ന മാവേലിക്കര ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമാപന ദിവസമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മഹാദേവന്‍ പിള്ള കുഴഞ്ഞ് വീണ് മരിച്ചത്.
മഹാദേവന്‍ പിളളയുടെ മകനും ഡിബൈഎഫ്ഐ നേതാവുമായ രോഹിത്ത് എം.പിള്ളയാണ് ഇത്തവണ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിനായി കെ. വര്‍ഗീസും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എസ് മഹേഷനുമാണ് ജനവിധി തേടുന്നത്. ചെട്ടികുളങ്ങര എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ രാവിലെ 7 ന് തെരഞ്ഞെടുപ്പ് ആരംഭിച്ചു. 1200 വോട്ടര്‍മാരാണ് ഈ വാര്‍ഡില്‍ ഉള്ളത്.