പെരുമ്പാവൂര്‍: രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത സംഭവത്തില്‍ മാപ്പ് ചോദിച്ച് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. തന്നെ കാണാന്‍ വന്നവര്‍ ആര്‍എസ്എസുകാരിയിരുന്നെന്ന് അറിയില്ലായിരുന്നെന്നാണ് എല്‍ദോസ് കുന്നംപിള്ളി പറയുന്നത്. ‘ആര്‍എസ്എസ് ചതിച്ചതാണ്. രാഷട്രീയ ലക്ഷ്യത്തോടെയാണ് എന്നെ അവര്‍ സമീപിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന് വേദനിച്ചെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. അനാവശ്യ വിവാദമുണ്ടാക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം. മുസ്ലിം സംഘടനകളല്ല എല്‍ഡിഎഫാണ് വലിയ പ്രശ്നമായി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. എല്‍ഡിഎഫ് ഇത് രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ്,’ എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ആര്‍എസ്എസ് തന്നെ ചതിച്ചതാണെന്നും ഏതെങ്കിലും മതവിഭാഗത്തിനെ തന്റെ പ്രവൃത്തി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.