പെരുമ്പാവൂര്‍: പരിഗണനക്കായി നല്‍കിയ 20 പദ്ധതികള്‍ സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 27 പദ്ധതികളാണ് സമര്‍പ്പിച്ചത്. അതില്‍ 20 പദ്ധതികള്‍ ബജറ്റ് പുസ്തകത്തില്‍ ഇടം പിടിച്ചു. എന്നാല്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരിലുള്ള പഠന കേന്ദ്രത്തിനും രാജ്യാന്തര ലൈബ്രറിക്കും അനുമതി ലഭ്യമായെങ്കിലും തുക വകയിരുത്തിട്ടില്ല. ഏറ്റവും മോശമായ കുറുപ്പംപടി കൂട്ടിക്കല്‍ റോഡിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചു.
ബജറ്റില്‍ അനുമതി നല്‍കിയ മറ്റു പദ്ധതികള്‍:
കുറുപ്പംപടി പാണംകുഴി റോഡ്, അറക്കപ്പടി – പോഞ്ഞാശ്ശേരി റോഡ്,
നമ്പിള്ളി തോട്ടുവ റോഡ്, പെരുമ്പാവൂര്‍ രായമംഗലം റോഡ്, അല്ലപ്ര വലമ്പൂര്‍ റോഡ്,
പെരുമ്പാവൂര്‍ കൂവപ്പടി റോഡ്, പ്രളയക്കാട് കോടനാട് റോഡ്, പെരുമ്പാവൂര്‍ റയോണ്‍പുരം റോഡ്, കണ്ടന്തറ പൊന്നിടാംചിറ റോഡ്, കോടനാട് തോട്ടുവ റോഡ്, ഓടക്കാലി നാഗഞ്ചേരി റോഡ്, വല്ലം റയോണ്‍പുരം റോഡ്, പെരുമ്പാവൂര്‍ അണ്ടര്‍ പാസ്സേജ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണം, കാലടി സമാന്തര പാലം എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റു പദ്ധതികള്‍.