പെരുമ്പാവൂര്‍: ഒക്കല്‍ ബ്രാഞ്ച് കനാലിന്റെ വശങ്ങള്‍ കെട്ടി സ്‌ളാബ് ഇട്ട് സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒക്കല്‍ ബ്രാഞ്ച് കനാലിന്റെ ആറാം കിലോമീറ്റര്‍ ഭാഗത്താണ് സൈഡ് കെട്ടി സംരക്ഷണം. 60 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്കല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് പദ്ധതി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍, വൈസ് പ്രസിഡന്റ് സിന്ധു ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജെ ബാബു, ലിസി ജോണി, രാജേഷ് മാധവന്‍, മിനി സാജന്‍, മിഥുന്‍ ടി.എന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സിസിലി ഇയ്യോബ്, ജനാബ് സക്കാഫ്, ടി.ആര്‍ പൗലോസ്, കെ.എം മീരാന്‍, കെ.ഒ ജോണി, എന്നിവര്‍ സംസാരിച്ചു.