അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. ഗണിത ലാബുകളിലേക്കുള്ള ലാപ്ടോപ്പ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാത് സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാകും ഈ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ചുമതല നൽകുക എന്നും സാങ്കേതിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ളവ എത്രയും വേഗം പരിഹരിച്ച് അധ്യായനം സുഖമമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഏഴു കോടിയിലധികം രൂപ ചിലവഴിച്ചു. ഏറ്റെടുക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഉപ സമിതി ചെയർമാൻ എം.ജെ ജോമി മുഖ്യപ്രഭാക്ഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണികുട്ടി ജോർജ് , ആശസനൽ, കെ.ജി. ഡോണാ മാസ്റ്റർ, അംഗരാജ്യങ്ങളായ എ.എസ്. അനിൽകുമാർ , കെ.വി രവീന്ദ്രൻ , മനോജ് മുത്തേടൻ, ശാരദ മോഹൻ ,ഷൈമി വർഗീസ്, ഷാരോൺ പനയ്ക്കൽ, എം ബി ഷൈനി. സെക്രട്ടറി ടിംമ്പിൾ മാഗി പി എസ്
എന്നിവർ സംസാരിച്ചു.