വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് മത്സരിക്കും. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവിയും വഹിക്കാന്‍ യോഗ്യനായിട്ടുള്ള ആളാണ് അദേഹമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അത് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന് പറഞ്ഞു. തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അതിനായി കാത്തിരിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പുതിയ കേരളം എന്ന കാഴ്ച്ചപാട് മുന്നില്‍ വെച്ചാണ് വിജയ യാത്ര. കേരളം പോലെ അഴിമതിയില്‍ മുങ്ങി കുളിച്ച സംസ്ഥാനം വേറെ ഇല്ല. വികസന പ്രതിസന്ധി നേരിടുന്ന സംസ്ഥാനം വേറെയുണ്ടോയെന്ന് സംശയമാണ്. കേന്ദ്രത്തിന്റെ സഹായം ലഭിച്ചിട്ടും കേരളം വികസനത്തിന്റെ കാര്യത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ല. തൊഴിലില്ലായറമ പെരുകുന്നു, കടകെണിയിലായി. നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. പുതിയ കേരളം സൃഷ്ടിക്കണം. അഴിമതി വിരുദ്ധ കേരളം, പ്രീണന വിമുക്ത കേരളം, വികസിത കേരളം എന്നീ മൂന്ന് പോയിന്റുകളാണ് ബിജെപി മുന്നില്‍ വെക്കുന്നത്.
വിജയ യാത്ര ആത്മവിശ്വാസം തരുന്നതാണ്. ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പറയുന്നത്. കോര്‍പ്പറേഷനിലാവട്ടെ, മുനിസിപ്പാലിറ്റികളിലാവട്ടെ ശക്തമായ ത്രികോണ മത്സരം നടന്ന സ്ഥലങ്ങളില്‍ പോലും മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട മാസങ്ങളായിട്ടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തെ മോചിപ്പിക്കുകയെന്ന ഉദ്ദേശത്തില്‍ കേരളത്തിലെ പല പ്രമുഖരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. പേരുകള്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ വിജയയാത്രയോടനുബന്ധിച്ച് പലയിടത്തും പലമേഖലകളിലായി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളവര്‍ ബിജെപിയില്‍ അണിനിരക്കും.
ബിജെപിയെ സമീപിക്കുന്നവരില്‍ ചിലര്‍ മത്സരിക്കാന്‍ സന്നദ്ധരായി വരുന്നവരാണ്. ചിലര്‍ നേരിട്ട് മത്സരിക്കാതെ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ വേണ്ടി തീരുമാനിച്ചിട്ടുള്ളവരാണ്. ഇത്തരത്തില്‍ പലരുടേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപിക്ക് തീരുമാനം എടുക്കേണ്ടി വരും. ഇ ശ്രീധരന് മത്സരിക്കും. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധത അറിയിട്ടുമുണ്ട്. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവി വഹിക്കാനും യോഗ്യനായിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിട്ട് വരണമെന്ന് ആഗ്രഹമുള്ള നിരവധി പേര് കേരളത്തിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.
എന്നാല്‍ സീറ്റ് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രമെ പ്രഖ്യാപിക്കുകയുള്ളു. വിജയയാത്ര കഴിഞ്ഞ ശേഷമായിരിക്കും അത്.
തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്. പല അഭിപ്രായങ്ങളും വന്നിട്ടുണ്ട്,. അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി.