ആലപ്പുഴയില്‍ വീണ്ടും കുടിവെള്ള പൈപ്പ് ലൈന്‍ പൊട്ടി. തകഴി കേളമംഗലത്താണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകരാറിലായത്. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയാണ് പൈപ്പ് പൊട്ടിയത്. സ്ഥിരമായി ഇവിടെ പൈപ്പ് പൊട്ടറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൈപ്പ് പൊട്ടിയതോടെ അമ്പലപ്പുഴ തിരുവല്ല പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവാരം കുറഞ്ഞ പൈപ്പാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചതെന്ന ആക്ഷേപവും ശക്തമാണ്.