ബോളിവുഡ് താരം ദിയ മിര്‍സ വിവാഹിതയാകുന്നു. മുംബൈ സ്വദേശിയും സംരംഭകനുമായ വൈഭവ് രേഖിയെയാണ് വിവാഹം കഴിക്കുന്നത്. ഫെബ്രുവരി 15നാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക.
സാഹില്‍ സിംഖയാണ് ദിയാ മിര്‍സയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പര സമ്മതത്തോടെ ഇരുവരും പിരിയുകയായിരുന്നു.
രഹ്നഹേ തേരെ ദില്‍ മേ, തെഹ്സീബ്, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു എന്നിവയാണ ദിയാ മിര്‍സയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. തപ്സീ പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ഥപ്പഡിലും ദിയാ മിര്‍സ വേഷമിട്ടിരുന്നു.