അങ്കമാലി- ശബരി റെയില്‍വേ പദ്ധതി സംബന്ധിച്ച് മന്ത്രി പീയൂഷ് ഗോയലിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതായി ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. പദ്ധതി ചിലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച കേരളത്തിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, എന്നാല്‍ കേരളം മുന്‍പോട്ടു വച്ചിട്ടുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ വിശദമായ പഠനത്തിനായി വച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നേരത്തേ പദ്ധതി ചിലവിന്റെ പകുതി വിഹിതം നല്‍കി നിരുപാധികമായുള്ള സഹകരണമാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. അങ്കമാലി- ശബരി റയില്‍വേക്കായി കേരളം പദ്ധതി ചിലവിന്റെ പകുതി തുക നല്‍കാമെന്ന് തീരുമാനിച്ച് അറിയിച്ചിട്ടും ഇത് സംബന്ധിച്ച് ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടാകാത്തത്തത് പ്രതിഷേധാര്‍ഹമാണെന്നും 22 വര്‍ഷമായി പദ്ധതിക്കായി കാത്തിരിക്കുന്ന ജനങ്ങളോടും പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ഭൂഉടമകളോടുമുള്ള വെല്ലുവിളിയാണെന്നും ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായ ഉന്നയിക്കുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.