ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധികയെ പീഡിപ്പിച്ചതിന് ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. ബിഹാറിലെ ബെഗുസാരായിലാണ് സംഭവം. 62 കാരിയായ വയോധികയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കുറ്റം നിഷേധിച്ച ഇയാൾ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവ ദിവസം ജോലി കഴിഞ്ഞെത്തിയ മകനാണ് ഇവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് എങ്കിലും മരണം സംഭവിച്ചു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇവരുടെ കഴുത്ത് അറത്ത നിലയിലായിരുന്നു. കൂടാതെ ശരീരത്തില്‍ 20 പ്രാവശ്യം കുത്തുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.