കൊച്ചി: ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആറ് പേരുടെ അറസ്റ്റ് എന്‍ ഐ എ രേഖപ്പെടുത്തി. കൊച്ചി യൂണിറ്റിലെ എന്‍ ഐ എ ആണ് കേസന്വേഷിക്കുന്നത്. അന്വേഷ സംഘം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്, നിശങ്ക എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 25 നാണ് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹന്‍സി എന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ബോട്ടില്‍ നിന്നം തോക്കും തിരകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.