സിപിഎമ്മിന്റെ ഭവന സന്ദര്‍ശന പരിപാടി രണ്ടാം ദിവസത്തിലേക്ക്. ബ്രാഞ്ചടിസ്ഥാനത്തില്‍ നടക്കുന്ന ഭവന സന്ദര്‍ശനത്തിന് സംസ്ഥാന, ജില്ലാ നേതാക്കള്‍ നേത്യത്വം നല്‍കുന്നു. 31 വരെ നീണ്ടു നില്‍ക്കുന്ന ഭവന സന്ദര്‍ശന പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ സ്‌ക്വാഡുകളാണ് രംഗത്തുളളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍, വികസന ക്ഷേമ പധതികള്‍, തുടര്‍ പദ്ധതികള്‍, എല്‍ഡിഎഫിന്റെ തുടര്‍ ഭരണം തുടങ്ങിയവയെല്ലാം വിശദീകരിച്ചുള്ള വിപുലമായ പ്രചാരണമാണ് ഭവന സന്ദര്‍ശനം വഴി പ്രവര്‍ത്തകര്‍ നടത്തുന്നത്.
പ്രാദേശിക വികസന വിഷയങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം ആരായുന്നുമുണ്ട്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും ആരായുന്നു. സിപിഎം ഏരിയാ, ലോക്കല്‍ നേതാക്കള്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, മറ്റ് ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഭവന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.