തിരുവനന്തപുരം: ആലത്തൂരിൽ കയറിയാല്‍ തൻ്റെ കാല് വെട്ടുമെന്ന് കമ്മ്യൂണിസ്‌റ് നേതാവ് ഭീഷണിയപ്പെടുത്തിയതായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഭീഷണിപ്പെടുത്തിയതെന്ന് രമ്യ ഫേസ്ബുക്കിലൂടെ പറഞ്ഞു.
കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ജനസേവനത്തിൻ്റെ പാതയില്‍ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തൻ്റെ തീരുമാനമെന്നും രമ്യ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.
അതേസമയം, താന്‍ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ഐ. നജീബ് പറഞ്ഞു. സംഭവത്തിൻ്റെ ദൃശ്യം പുറത്തുവിടാന്‍ എം.പി.തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പിക്കെതിരെ ഹരിത സേനാ അംഗങ്ങളും രംഗത്തെത്തി. എം.പി. ആയതിന് ശേഷം രമ്യ ഹരിദാസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.