നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവില്‍ ധാരണ. ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കൗണ്‍സിലുകളുടെ അഭിപ്രായം പരിഗണിക്കും. എക്‌സിക്യൂട്ടീവിലുണ്ടായ ധാരണ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി മാനദണ്ഡം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ നടക്കുകയാണ്. രാവിലെ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം കൗണ്‍സില്‍ ചേരും. ഇന്നലെ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കും.
അതേസമയം ധാരണ പ്രകാരമുള്ള തീരുമാനം നടപ്പിലായാല്‍ വി.എസ് സുനില്‍കുമാര്‍, കെ. രാജു, ഇ.എസ് ബിജിമോള്‍, പി. തിലോത്തമന്‍, സി. ദിവാകരന്‍ എന്നിവര്‍ മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരും. ഇവര്‍ മൂന്ന് തവണയായി മത്സര രംഗരംഗത്തുള്ളവരാണ്.
ഉച്ചക്ക് ശേഷം നടക്കുന്ന യോഗത്തിലായിരിക്കും സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് ടേം നിര്‍ബന്ധമാക്കണമെന്നാണ് നേതൃതലത്തിലെ തീരുമാനമെങ്കിലും ചില മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.