കൊച്ചി:എറണാകുളം ജില്ലയിലെ കോവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ഒന്നായ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സിഒഒ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്‍. ജോണ്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയത്.
ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. 75 ല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിനിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളെയാണ് വാക്സിന്‍ വിതരണത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.