മൂവാറ്റുപുഴ: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മൂവാറ്റുപുഴയില്‍ കോവിഡ് വാക്സിനേഷന്‍ സൗകര്യം ഒരുക്കാത്തതില്‍ കെഎസ്‌യൂ മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വാഹന സൗകര്യം കുറവുള്ള ഈ സമയത്ത് സമീപപ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മൂവാറ്റുപുഴ എംഎല്‍എയുടെ പ്രദേശത്തോടുള്ള അവഗണനയാണ് ഇതിന് കാരണം എന്ന് കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന്‍ ജേക്കബ് പോള്‍ പറഞ്ഞു. മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ സെന്റര്‍ ആരംഭിക്കനുള്ള അടിയന്തര നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ആരോഗ്യ മന്ത്രിക്ക് നിവേദനം അയച്ചു.