തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആര്‍ 44.2% ആണ്. തലസ്ഥാന ജില്ലയില്‍ രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം.
നഗരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചും ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യത്തിന് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതില്‍ ജില്ലാ ഭരണ കൂടത്തിന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് കേരളത്തില്‍ ടി.പി.ആര്‍ ദിനംപ്രതി കുതിക്കുന്നത്.
ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയര്‍ന്നു. ജനുവരി 16ന് 30 കടന്ന ടിപിആര്‍ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തില്‍ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറില്‍ ഉണ്ടായ വര്‍ധന 21%.