മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂവാറ്റുപുഴ ജനറല്‍ ആശുപുത്രിയില്‍ 19.5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. എം.പിയുടെ 2019-20 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ട് (എം.പി.എല്‍.എ.ഡി.എസ് ) ചിലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുലം ജില്ലാകളക്ടറുടെ ആവശ്യപ്രകാരം അടിയന്തിരമായി ഫണ്ട് അനുവദിക്കുകയായിരുന്നവെങ്കിലും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരങ്ങളുടെ ലഭ്യതയില്ലായ്മയും മറ്റു സാങ്കേതിക കാരണങ്ങളും ഉപകരങ്ങള്‍ എത്തിച്ചേരാന്‍ വൈകി. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഈ ഉപകരങ്ങള്‍ ഏറെ പ്രയോജനകരമാണെന്നു മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ് പറഞ്ഞു. വെന്റിലേറ്റര്‍ ഐ.സി.യു 9.76 ലക്ഷം, ഐ.സി.യു ബെഡ് 3 x4.49 ലക്ഷം, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷീന്‍ – 2.91 ലക്ഷം, ഓക്‌സിജന്‍ സപ്ലേ + സിലിണ്ടര്‍ + ട്രോളി 25 എണ്ണം -2.40 ലക്ഷം എന്നി ഉപകരണങ്ങളാണ് കൈമാറിയത്.
മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി.എല്‍ദോസ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പിയില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആഷ വിജയന്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. സ്റ്റാര്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ അബ്ദുല്‍ സലാം, ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട മുഖ്യപ്രഭാഷണം നടത്തി. എന്‍ എച്.എം പ്രോഗ്രാം മാനേജര്‍ മാത്യൂസ് നമ്പലില്‍, ആര്‍.എം.ഒ ഡോ. എന്‍ പി ധന്യ, അഡ്വ.എന്‍ രമേശ്, കെ എ നവാസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ സിനി ബിജു, മറ്റ് ജന പ്രതിനിധികളായ ജോയ്‌സ് മേരി ആന്റണി, സെബി കെ സണ്ണി,ഫൗസിയ അലി, ലൈല ഹനീഫ, സുധ രഘുനാഥ്, ജിനു മഡിക്കാന്‍ മടെക്കാന്‍, ജോളി എം, അസം ബീഗം, പ്രമീള ഗിരീഷ് കുമാര്‍, ജഫാര്‍ സാദിഖ്, മീര കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ചടങ്ങില്‍ നിസ അഷറഫ് യോഗത്തിന് നന്ദി പറഞ്ഞു.