ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നായി ഇന്ത്യയില്‍ കോവിഡ് 19 രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് എത്തി. ആകെ രോഗമുക്തരുടെ എണ്ണം 1,03,73,606 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 14,301 പേരാണ് രോഗ മുക്തരായത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1.75 ലക്ഷമായി കുറഞ്ഞു (1,73,740). ആകെ രോഗബാധിതരുടെ 1.62 ശതമാനം മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
ചികിത്സയില്‍ ഉള്ളവരില്‍ 78 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നി അഞ്ചു സംസ്ഥാനങ്ങളില്‍ ആണ്. 2021 ജനുവരി 28 രാവിലെ 7 .30 വരെയുള്ള കണക്കുകള്‍ പ്രകാരം 23.5 ലക്ഷത്തിലധികം (23,55,979) ഗുണഭോക്താക്കള്‍ രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 6,102 സെഷനുകളിലായി 3,26,499 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 42,674സെഷനുകള്‍ നടന്നു.
പുതുതായി രോഗമുക്തരായവരുടെ 77.84% ഉം ഏഴ് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 5,006 പേര്‍ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 2,556 പേരും കര്‍ണാടകയില്‍ 944 പേരും രോഗ മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ രോഗബാധിതരുടെ 81.96% ഉം 6 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 5,659 പേര്‍. മഹാരാഷ്ട്രയില്‍ 2,171 പേര്‍ക്കും തമിഴ്‌നാട്ടില്‍ 512 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.61 വും 7 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 32പേര്‍. കേരളത്തില്‍ 20 പേരും പഞ്ചാബില്‍ 10 പേരും മരിച്ചു.