ധാക്ക: കോവിഡ് വാക്സിന് വാങ്ങാന്‍ ചൈനയുമായി ബംഗ്ലാദേശ് ധാരണയായി. ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വച്ചതായി ബാംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിഖ് പറഞ്ഞു. എന്നാല്‍ വാക്സിൻ്റെ വിലയും ഡോസും എത്രയാണെന്ന് ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയില്ല. കരാര്‍ അനുസരിച്ച് വിലവെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.വിവിധ രാജ്യങ്ങള്‍ക്ക് പല വിലയിലാണ് ചൈന വാക്സിന് വിൽക്കുന്നതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതിന് പിന്നാലെയാണ് ലോക രാജ്യങ്ങള്‍ കോവിഡിൻ്റെ ഉറവിടമായ ചൈനയില്‍ നിന്ന് തന്നെ വാക്സിന് വാങ്ങാന്‍ തീരുമാനിച്ചത്. ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് റോയ്ട്ടേഴ്സ് വാര്‍ത്ത നൽകിയിരുന്നു. മുതിര്‍ന്നവര്‍ക്കാണ് ഈ വാക്സിന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. മൂന്ന് മുതല്‍ നാല് ആഴ്ചക്കുള്ളില്‍ രണ്ട് ഡോസും എടുക്കാമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.