തിരുവനന്തപുരം ആറ്റിങ്ങലില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി രാജേന്ദ്രന്‍, ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യം നിവാസിലാണ് സംഭവം. 71 വയസുലള്ള രാജേന്ദ്രനും 64 വയസുള്ള ശ്യാമളയുമാണ് മരിച്ചത്. ഇരുവരുടേയും രണ്ട് ആണ്‍ മക്കള്‍ വിദേശത്താണുള്ളത്.
ഇവര്‍ക്ക് മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി പ്രദേശവാസികളോ ബന്ധുക്കളോ പറയുന്നില്ല. ശ്യാമള നേരത്തെ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.