എറണാകുളം: തുറമുഖ വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗത്തിന്റെ അഴീക്കല്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയറുടെ ഓഫീസിനു അനുവദിച്ച ആധുനിക സര്‍വ്വേ ബോട്ടിന്റെ നിര്‍മ്മാണ ഉദ്ഘാടനം തുറമുഖം മ്യുസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കുണ്ടന്നൂര്‍ വൈറ്റ് ഫോര്‍ട്ടില്‍ നടക്കുന്ന പരിപാടിയില്‍ എം. സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു.