കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയേയും, വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവില്‍ നിന്നും ആരംഭിച്ച് കോഴിപ്പിളളി- പോത്താനിക്കാട് റോഡിലെ കുടമുണ്ടയില്‍ എത്തി ചേരുന്നതുമായ അയ്യങ്കാവ് – ഇളങ്കാവ്- കൊഴിമറ്റം- കുടമുണ്ട ലിങ്ക് റോഡിന്റെ നിര്‍മ്മാണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ.
കുത്തുകുഴി- അയ്യങ്കാവ് – കോഴിപ്പിളളി മേഖലയിലെ ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു പ്രസ്തുത റോഡ്. കോഴിപ്പിളളി പുഴയ്ക്കു കുറുകെയുള്ള തൊണ്ടുംപടി- മാണിത്താഴം ചെക്ക്ഡാം കം ബ്രിഡ്ജിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.