പോത്താനിക്കാട്: ജില്ലാ പഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാ ഉണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍എം ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസാണ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചത്.
പോത്താനിക്കാട് ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ മഠത്തികുടിയില്‍ ബേബി ജോസഫാണ് ബഡ്സ് സ്‌കൂളിന്റെ നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജിനു മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആശ ജിമ്മി, മെമ്പറുമാരായ ജോസ് വര്‍ഗീസ്, സജി. കെ. വര്‍ഗീസ്, ഫിജിന അലി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെറ്റി. അബ്രഹാം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.