സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയപരിധി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ച് കോണ്‍ഗ്രസ്. ജൂണില്‍ സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതിയ അധ്യക്ഷനെ നിയോഗിക്കാന്‍ എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇതിനായി താത്ക്കാലിക അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. രാഹുല്‍ ഗാന്ധി സംഘടനാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സൂചന.
അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചത് ആറുമാസത്തിനുള്ളില്‍ സ്ഥിരം അധ്യക്ഷനെ നിയോഗിക്കാനായിരുന്നു. അതിന് സാധിക്കാത്തതിനാല്‍ ഇതിനായുള്ള സമയപരിധി പ്രവര്‍ത്തക സമിതി ആറ് മാസം കൂടി ദീര്‍ഘിപ്പിച്ചു. അതുവരെ സോണിയാ ഗാന്ധി തന്നെ താത്ക്കാലിക അധ്യക്ഷയായി തുടരും. മേയ്-ജൂണ്‍ മാസങ്ങളില്‍ പൂര്‍ത്തിയാകും വിധം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
കര്‍ഷകസമരം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗം പരിഗണിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്താനും യോഗം തീരുമാനിച്ചു.