കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന വായ്പ പരിചയ മേളയും, പരാതി പരിഹാര ക്യാമ്പും ജനുവരി 20 നു രാവിലെ 11-ന് പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസ് അങ്കണത്തില്‍ നടത്തും. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ക്യാമ്പ്. കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍ പദ്ധതി വിശദീകരിക്കും. കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പട്ടികജാതി പട്ടികവര്‍ഗ അയല്‍ക്കൂട്ടങ്ങള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനു കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കും.
50 ലക്ഷം രൂപ വരെയുളള മള്‍ട്ടി പര്‍പ്പസ് വായ്പ, നാല് ലക്ഷം വരെയുളള ലഘു വ്യവസായ വായ്പ സ്വയംതൊഴിലിനുളള വാഹന വായ്പ (വിവിധ വാഹനങ്ങള്‍ 10 ലക്ഷം വരെ), വിവാഹ വായ്പ തുടങ്ങിയ വായ്പകളാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2302663.
ടെന്‍ഡര്‍ ക്ഷണിച്ചു:
കൊച്ചി: എറണാകുളം ജില്ലയിലെ ദെന്തല്‍ യൂണിറ്റിലേക്ക് ആവശ്യമുളള സാധനങ്ങള്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഓഫീസില്‍ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. ടെന്‍ഡര്‍ ഫോം ഡിപിഎംഎസ്യു ഓഫീസില്‍ നിന്നും ജനുവരി 22-ന് രാവിലെ 10 വരെ ലഭിക്കും.
കൊച്ചി: എറണാകുളം ഗവ. ഹോസ്പിറ്റലിലെ സൗണ്ട് പ്രൂഫ് റൂം ഡിഇഐസി യൂണിറ്റ് സ്ഥാപിക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഓഫീസില്‍ ജനുവരി 27-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. ടെന്‍ഡര്‍ ഫോം ഡിപിഎംഎസ്യു ഓഫീസില്‍ നിന്നും ജനുവരി 23-ന് രാവിലെ 10 വരെ ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു:
കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള ടോയ്‌ലറ്റ് ബ്ലോക്ക് 2021 ഫെബ്രുവരി ഒന്നു മുതല്‍ 2022 ജനുവരി 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍0484-2967371.