മൂവാറ്റുപുഴ: മുനിസിപ്പാലിറ്റിയിലെ ശുചികരണ വിഭാഗം തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനൂകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി നഗരസഭകള്‍ക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. മൂവാറ്റുപുഴ നഗരസഭക്ക് മുന്നില്‍ നടന്ന സമരം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും എ.ഐ.റ്റി.യു.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗവുമായ കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു.
മറ്റുവിഭാഗം ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഏറ്റവും സാധാരണക്കാരാ നഗരസഭ ശുചിക്കരണ തൊഴിലാളികളെ ഒഴുവാക്കിയത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് ഭൂഷണമല്ലെന്നും തൊഴിലാളികളുടെ പക്ഷം നില്‍ക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ഈ വിഭാഗം തൊഴിലാളികളുടെ ശമ്പളത്തിലും പെന്‍ഷനിലും ആനുകുല്യങ്ങളിലും കാലാനുസൃതമായ വര്‍ദ്ധന് അടിയന്തിരമായി നടപ്പാക്കണമെന്ന് കെ.എ. നവാസ് ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
സി. മോഹനന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരത്തില്‍ കൗണ്‍സിലര്‍മാരായ വി. രാധകൃഷ്ണന്‍, ഫൗസിയ ആലി, മീരാകൃഷ്ണന്‍ മുന്‍ കൗണ്‍സിലര്‍മാരായ കെ.ബി. ബിനിഷ് കുമാര്‍, പി.വൈ. നൂറുദ്ദീന്‍, സി.എ. ഇഖ്ബാല്‍, പി.എം. ബഷീര്‍, കെ.കെ. സന്തോഷ്, മനോജ് ടി.വി, ഗോമതി, കെ.പി. കൃഷ്ണന്‍ കുട്ടി, പി. ചന്ദ്രന്‍ , ടി.എ. റാഫിയ, കെ.പി. ലക്ഷമിക്കുട്ടി എന്നിവര്‍ സംസാരിച്ചു.