മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സായ ചിത്തരേശ് നടേശന്‍. തനിക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ചിത്തരേശ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്. മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം ലഭിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടിയില്ലേ എന്ന എല്ലാവരുടെയും ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചതായി താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ, മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സര്‍ക്കാര്‍ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്… പലരും ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ വേദനയില്‍ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി… അപ്പോഴും എന്റെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഒരു മനുഷ്യന്റെ വാക്ക് ആയിരുന്നു… എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ… കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല.’ ചിത്തരേശ് നടേശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജീവിത സാഫല്യത്തിന്റ നെറുകയില്‍ നിന്നാണ് ഞാന്‍ ഈ വരികള്‍ കുറിക്കുന്നത്…!
ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ,മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സര്‍ക്കാര്‍ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്… പലരും ഈ ചോദ്യം ഉന്നയിച്ചപ്പോള്‍ വേദനയില്‍ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി… അപ്പോഴും എന്റെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യന്റെ വാക്ക് ആയിരുന്നു… എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല. ശ്രീ *പിണറായി വിജയന്‍* സാര്‍ അദ്ദേഹത്തിന് എന്റെ ഹൃദ്യമായ സ്‌നേഹം അറിയിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ ശ്രീ *ഇ.പി.ജയരാജന്‍*, അധ്യാപകര്‍,കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, പ്രത്യേകിച്ച് അഡ്വ. ലിബിന്‍ സ്റ്റാന്‍ലി തുടങ്ങി എന്നെ സ്‌നേഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
https://www.facebook.com/chitharesh.natesan/posts/3986432704741908