കോലഞ്ചേരി ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി കുട്ടിയുടെ അമ്മ ബാത്ത്റൂമില്‍ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയിലും മുറിവ് ഉണ്ടായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് ഡോ സോജന് ഐപ്പ് അറിയിച്ചു.
അമ്മൂമ്മ മുറിയില്‍ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കഴുത്തിന്റെ സൈഡിലും മുറിവുണ്ട്. അവര്‍ ഗുളികകളും കഴിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുപേരും അത്യസന്ന നിലയില്‍ അല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.
അതേസമയം ഓക്സിജന്റെ കുറവ് കാരണം കുട്ടിയുടെ തലച്ചോറിന് പ്രശ്നം ഉണ്ടായി. ടവമസലി യമയ്യ ്യെിറൃീാല എന്നാണ് ഇതിനെ പറയുന്നത്. അത് തനിയെ മാറുകയാണ് ചെയ്യേണ്ടത് എന്നും കുട്ടി അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
നേരത്തെ കുട്ടി കണ്ണ് തുറന്നിരുന്നു. കുട്ടിക്ക് വായയിലൂടെ ഭക്ഷണം നല്‍കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. 48 മണിക്കൂറിനിടയില്‍ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയുടെ തുടക്കത്തില്‍ അപസ്മാരം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും മരുന്നുകള്‍ ഫലിച്ചതോടെ അപസ്മാരം കുറഞ്ഞു.ഇതോടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തില്‍ നിന്ന് കുട്ടിയെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല. കുട്ടിയുടെ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് എന്നിവയും സാധാരണ നിലയിലാണ്.
ശരീരത്തിലെ മുറിവുകളും ഉണങ്ങിത്തുടങ്ങി. കുട്ടിക്ക് ട്യൂബ് വഴി ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കുട്ടി കണ്ണുതുറന്നതും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറില്‍ നീര്‍ക്കെട്ടുണ്ട് മരുന്നിലൂടെ അത് മാറ്റാന്‍ ശ്രമിക്കുകയാണ്. തലയുടെ പിന്നില്‍ ഒരു ക്ഷതമുണ്ട്. അതിനുള്ളചികിത്സയും നല്കി വരികയാണ്. എല്ലാവരുടേയും പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നുന്നുണ്ട്. കുട്ടി സ്വയം വരുത്തിവെച്ച പരിക്കാണെന്ന ബന്ധുക്കളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ മോഴികളിലെ വൈരുദ്യം കൂടുതല്‍ സംശയത്തിന് ഇടയാക്കന്നതായും പൊലീസ് പറയുന്നു.
അതേസമയം കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന് കസ്റ്റഡിയിലായി. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു. ഇവരെ രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. ആന്റണിയെ മൈസൂരുവില്‍ വെച്ച് ചോദ്യം ചെയ്യുന്നുണ്ടെന്നും. ആത്മഹത്യക്ക് ശ്രമിച്ചതിന് അമ്മക്കും അമ്മൂമ്മക്കും എതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ കെ നാഗരാജു അറിയിച്ചു.