ലോകത്തെ ഏറ്റവും വലിയ വാക്‌സീനേഷന്‍ പ്രക്രിയ നാളെ ഇന്ത്യയില്‍ തുടങ്ങാനിരിക്കെ, വാക്‌സീന്‍ വിതരണം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സീനുകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കാണ് വാക്‌സീന്‍ വിതരണം ചെയ്യുന്നത്.
മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഫാക്ട് ഷീറ്റ്:
വാക്‌സീന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍, അതിന്റെ വിശദാംശങ്ങള്‍, ഡോസേജ്, കോള്‍ഡ് ചെയ്ന്‍ സ്റ്റോറേജ് വിശദാംശങ്ങള്‍, ഏതൊക്കെ ആളുകള്‍ക്ക് വിതരണം ചെയ്യാമെന്നതിന്റെ നിര്‍ദേശങ്ങള്‍, വാക്‌സീനേഷന്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ഫാക്ട് ഷീറ്റിലുണ്ട്.
പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
1. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ പാടുള്ളൂ
2. ഒരാള്‍ക്ക് ആദ്യഡോസില്‍ ഏത് വാക്‌സിന്‍ നല്‍കിയോ, അതേ വാക്‌സിന്‍ തന്നെയേ രണ്ടാം ഡോസായും നല്‍കാവൂ, മാറി നല്‍കരുത്.
3. വാക്‌സിന്‍ നല്‍കുമ്പോള്‍, എന്തെങ്കിലും തരത്തില്‍ രക്തസ്രാവമോ, പ്ലേറ്റ്‌ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം കട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകള്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആദ്യഡോസില്‍ ഏതെങ്കിലും തരത്തില്‍ അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് നല്‍കരുത്.
4. ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കരുത്
5. വൈകീട്ട് 5 മണിക്ക് ശേഷം നല്‍കരുത്
6. പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
7. വാക്‌സിനേഷന്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രം
8. വാക്‌സിനുകള്‍ നിര്‍ബന്ധമായും രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കണം. അവ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ വയ്ക്കണം. മാത്രമല്ല, വാക്‌സിനുകള്‍ തണുത്തുറഞ്ഞ് പോവുകയുമരുത്.