കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ് നടത്തി. കസ്റ്റംസ് സൂപ്രണ്ടന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത 5 ലക്ഷം രൂപ പിടികൂടി. വിമാനത്താവളത്തില്‍ നീണ്ട 25 മണിക്കൂര്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയിരുന്നു. 11 കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് മിന്നല്‍ പരിശോധന നടത്തിയത്. കരിപ്പൂരില്‍ അടുത്തിടെ കോടികളുടെ അനധികൃത സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.