മൂവാറ്റുപുഴ: നഗരമധ്യേ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കുട്ടിയിടച്ചു ഒരാള്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ എസ്.എന്‍.ഡി.പി ജംഗ്ഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. കൂത്താട്ടുകുളം ഭാഗത്തു നിന്ന് വന്ന കാറുമായി കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി റോഡിലൊഴുകുകയും, കാര്‍ വട്ടം തിരിയുകയും ചെയ്തു. റോഡിലാകെ ഡീസല്‍ വീണതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും അഗ്‌നിശമന സേന എത്തി റോഡില്‍ വീണ ഡീസല്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.