മൂവാറ്റുപുഴ : മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. എ ഐ വിഭാഗങ്ങള്‍ക്ക് പുറമേ വയലാര്‍ ഗ്രൂപ്പുകാരനും സ്ഥാനാര്‍ത്ഥിത്വത്തിനായി നെട്ടോട്ടത്തിലാണ്. എല്ലാം അറിയുന്ന കെ പി സി സി ഭാരവാഹികള്‍ തന്നെയാണ് സീറ്റിനായ ഓട്ടത്തില്‍ മുന്‍ പന്തിയിലുള്ളതന്നും ശ്രദ്ദേയം. അഡ്വ റോയ് കെ. പൗലോസ്, അഡ്വ ജയ്‌സണ്‍ ജോസഫ് .അഡ്വ. മാത്യു കുഴല നാടന്‍ എന്നിവരാണ് പ്രധാനമായി സീറ്റുറപ്പിക്കാന്‍ ഓടുന്നത്. റോയ് കെ. പൗലോസും ജയ്‌സണും എ ഗ്രൂപ്പുകാരും മാത്യു കുഴല നാടന്‍ വയലാര്‍ ഗ്രൂപ്പുകാരനുമാണ്. മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്‍ 2011 ല്‍ ജയിച്ച മണ്ടലമാണ് മൂവാറ്റുപുഴ .
കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ്. കെ പൗലോസിനായി മൂവാറ്റുപുഴ സീറ്റില്‍ എ ഗ്രൂപ്പാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. ജില്ലയുടെ ചാര്‍ജ്ജുള റോയ്ക്ക് വേണ്ടി സീറ്റ് വേണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കള്‍ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. മുന്‍ ഇടുക്കി ഡി സി സി പ്രസിഡന്റായ റോയ് ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളിലും അദ്ധ്യക്ഷ പദവിയിലിരുന്ന് വികസന മുന്നറ്റം കാഴ്ചവച്ച വ്യക്തിത്വമെന്നതും നേതാക്കള്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും നിയമസഭയിലേക്ക് റോയിയുടെ പേര് പരിഗണിച്ചിരുന്നങ്കിലും ഗ്രൂപ്പ് – മുന്നണി വീതം വയ്പ്പുകളില്‍ പെട്ട് അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു.
ഇതിനിടെ ജില്ലാ പഞ്ചായത്ത് ആവോലി ഡി വിഷനെ ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം മറനീക്കി പുറത്തു വന്നു. സീറ്റ് നിഷേധിക്കപ്പെട്ട എ ഗ്രൂപ്പ് നേതാവിന്റെ അനുയായികളായ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ നിയമസഭാ സീറ്റിനായുള സോഷ്യല്‍ മീഡിയ പ്രചരണം ശക്തമാക്കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വയലാര്‍ രവി അനുകൂലിയുമായ അഡ്വ മാത്യു കുഴല നാടന്നെ മുന്‍ നിര്‍ത്തിയാണ് ഇവരുടെ പ്രചരണം. ഇതിന്റെ ഭാഗമായി വ്യാപകമായ ക്യാമ്പയിനാണ് നടക്കുന്നത്. ദിവസവും മൂന്നും നാലും പരിപാടികള്‍ സംഘടിപ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വഴി പ്രചരണം നടത്തുന്നത്. മുഴുവന്‍ സമയ പ്രചരണങ്ങളിലും മാത്യു കുഴലനാടന്‍ സജീവമായി പങ്കെടുക്കുന്നുമുണ്ട്. ഇത് എ ഗ്രൂപ്പില്‍ വലിയ പൊട്ടിതെറിക്ക് കാരണമായിട്ടുണ്ട്.
നിലവില്‍ മുന്‍ എം എല്‍ എ ജോസഫ് വാഴക്കന്‍ തന്നെയാവും സ്ഥാനാര്‍ത്ഥിയെ ന സൂചനയാണ് ഐ ഗ്രൂപ്പ് നേതൃത്വം നല്‍കുന്നത്. ദീര്‍ഘ വീക്ഷണത്തോടെ വാഴക്കന്‍ മൂവാറ്റുപുഴയില്‍ നടത്തിയ വികസന നേട്ടങ്ങള്‍ തന്നെയാണ് മണ്ഡലത്തിന് വേണ്ടതെന്നും അവര്‍ ചൂണ്ടികാട്ടുന്നു. വീക്ഷണം ചുമതലക്കാരനായ ജയ്‌സണ്‍ ജോസഫിന്റെ പേരും മൂവാറ്റുപുഴയില്‍ പരിഗണനയിലാണന്നാണ് വിവരം.