എറണാകുളം: മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളില്‍ ഉള്‍പ്പെട്ട വിളര്‍ച്ച ഒഴിവാക്കും പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ‘ക്യാമ്പയിന് 12’ രക്തത്തിലെ ഹീമോഗ്ലോബിന്റ അളവ് ഉറപ്പു വരുത്തുന്നതിനുള്ള ബോധവത്കരണ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. ഇരുമ്പു സത്തും വിറ്റാമിന്‍ സിയും അടങ്ങിയ ഭക്ഷണം അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ എന്നിവ കഴിക്കുന്നതിന് പ്രേരണ നല്കുന്ന ക്യാമ്പയിന്- 12 ന്റെ ഭാഗമായ പോസ്റ്റര്‍ പ്രകാശനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളകടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു.
ജില്ലാ ശിശു വികസന ഓഫീസര്‍ ജെബിന് ലോലിത സെയിന്‍ ,ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ. മായാ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തില്‍ സെക്രട്ടറി അജി ഫ്രാന്‍സിസ് പോസ്റ്റര്‍ പ്രകാശനം നടത്തി. വനിത ശിശു വികസന വകുപ്പ് ,സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രാമവികസന വകുപ്പ് ,പഞ്ചായത്ത് വകുപ്പ് തുടങ്ങി ജില്ലയിലെ 30 ജില്ലാതല ഓഫീസുകളിലും ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകള്‍, കോര്പറേഷന്, നഗരസഭകള്‍ മറ്റ് വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലായി 500 സ്ഥാപനങ്ങളില്‍ ക്യാമ്പയിനിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്തു.