പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതിക്ക് നിയമപരമായി അവര്‍ അര്‍ഹിക്കുന്നത് ലഭിക്കട്ടെ. എന്നാല്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.? ചിലര്‍ അവരുടെ പ്രസ്ഥാനത്തെ, മതത്തെ, അവരുടെ മൊബൈലിലുള്ള പ്രഭാഷണങ്ങളുടെ ഉടമകളെയൊക്കെ പ്രതിയാക്കാനുള്ള തത്രപ്പാടിലാണ്.
മതമാണ് കാരണമെങ്കില്‍ എല്ലാ മതവിശ്വാസികളും ഇങ്ങനെയാകണ്ടെ? വേറെ ചിലര്‍ക്ക് സലഫിസമാണ് പ്രതി. എങ്കില്‍ സലഫികളെല്ലാം അങ്ങനെ ചെയ്യണ്ടെ?. അല്ലെന്നിരിക്കെ ഇത്തരം ക്രൂരതകളെ പ്രസ്ഥാനവല്‍ക്കരിക്കുന്നത് ശത്രുതയല്ലാതെ മറ്റൊന്നുമല്ലെന്ന് മൂസ മൗലവി കുറിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കൊടുംക്രൂരതയും ചിലര്‍ വിരോധം തീര്‍ക്കാനുള്ള അവസരമാക്കുകയാണ്.
പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 6 വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്ന സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതി മാനസീക രോഗിയാണെന്നും അല്ലെന്നുമൊക്കെ കേള്‍ക്കുന്നു. അറിയില്ല. ഏതായാലും നിയമപരമായി അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കട്ടെ.
പക്ഷേ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.?!
ചിലര്‍ അവരുടെ പ്രസ്ഥാനത്തെ, മതത്തെ, അവരുടെ മൊബൈലിലുള്ള പ്രഭാഷണങ്ങളുടെ ഉടമകളെയൊക്കെ പ്രതിയാക്കാനുള്ള തത്രപ്പാടിലാണ്.
യാഥാര്‍ത്ഥത്തില്‍ ഇതൊക്കെ എന്തിനാണ് മതത്തിലേക്ക് ചേര്‍ക്കുന്നത്? യുക്തിവാദികളും ഫാഷിസ്റ്റുകളും ആ വഴിക്കാണ് നീങ്ങുന്നത്. മതമാണ് കാരണമെങ്കില്‍ എല്ലാ മതവിശ്വാസികളും ഇങ്ങനെയാകണ്ടെ? വേറെ ചിലര്‍ക്ക് സലഫിസമാണ് പ്രതി. എങ്കില്‍ സലഫികളെല്ലാം
അങ്ങനെ ചെയ്യണ്ടെ?
അല്ലെന്നിരിക്കെ ഇത്തരം ക്രൂരതകളെ പ്രസ്ഥാനവല്‍ക്കരിക്കുന്നത് ശത്രുതയല്ലാതെ മറ്റൊന്നുമല്ല.
കേരളത്തില്‍ മക്കളെ കൊന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ പല മത, ജാതി വിഭാഗത്തില്‍ പെട്ടവരും ഇത്തരം ക്രൂരതകള്‍ ചെയ്തതായി കാണാം. അന്നൊന്നും ആതിന്മ ചെയ്ത
അമ്മമാരുടെ മതം ചര്‍ച്ചയായിട്ടില്ല. പിന്നെന്താണിതില്‍ മാത്രം പ്രത്യേകത ?. അത്തരം അമ്മ ജന്തുക്കളുടെ ഫോണിലുള്ള പാട്ടും പ്രസംഗവും മിമിക്രിയും നോക്കി അതുമായി ബന്ധപ്പെട്ടവരെയൊക്കെ വിവാദത്തിലാക്കിയിരുന്നോ ? ഇല്ലല്ലോ? പിന്നെന്തേ ഇപ്പോള്‍ മാത്രം ?
കുഞ്ഞിനെ കടല്‍ ദിത്തിയില്‍ എറിഞ്ഞ് കൊന്ന സ്ത്രീയുടെ മതം നോക്കി ഹിന്ദു മതത്തെ പറയാത്തവര്‍, ഭര്‍ത്താവിനെ ഉള്‍പ്പെടെ അരഡസന്‍ മനുഷ്യരെ വിഷം കൊടുത്ത് കൊന്ന സൂസിയുടെ മതം നോക്കാത്തവര്‍, ഇപ്പോള്‍ എന്താണീ കാട്ടിക്കൂട്ടുന്നത് ?
ഇത് ഒരു തരം മാനസീക രോഗമാണ്. ?
ഒരു കാര്യം ഓര്‍ക്കണം : നിയോണിസ്റ്റുകള്‍ക്കും മുര്‍തദ്ദിനും ഫാഷിസ്റ്റിനും ലക്ഷ്യം ഒന്നേയുള്ളൂ. ഇസ്ലാം, മുസ്ലിം വിരോധം!. അതില്‍ അവര്‍ക്ക് ഗ്രൂപ്പില്ല. എല്ലാരും കണക്കാണ്.
ടി സംഭവം കൊടുംക്രൂരതയാണ്. അതിനെ വക്രീകരിച്ച് വിരോധം തീര്‍ക്കുന്നത് തനി കാടത്തമാണ്.
https://www.facebook.com/camoosa.moulavi/posts/2767251406846491