രാജസ്ഥാനില്‍ ബസ് വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ജലോറിലാണ് യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് അപകടമുണ്ടായത്. ബസ് വൈദ്യുതി ലൈനില്‍ തട്ടി തീപിടിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വെച്ചു തന്നെ ആറ് പേര്‍ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ ആറുപേര്‍ ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റ് 13 പേരെ ജോധ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ ബാര്‍മിര്‍ ജൈന ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയ അജ്മീര്‍ സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും എന്നാണ് പ്രാഥമിക നിഗമനം.