കൊവിഡ് തീര്‍ത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്നു. പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്.
കൊവിഡ് അടക്കമുള്ള വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്റെ കാര്യത്തിലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലും കേരളത്തിന്റെ ആത്മവിശ്വാസം പ്രതീക്ഷയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡാനന്തര വികസനത്തിന്റെ രൂപരേഖയാണ് ബജറ്റെന്നും മന്ത്രി പറഞ്ഞു.