തൊടുപുഴ: ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ബ്ലഡ് ഡോണെഴ്‌സ് ദിന പരിപാടികള്‍ തൊടുപുഴ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സനീഷ് ജോര്‍ജ് ഉദഘാടനം ചെയ്തു. IMA പ്രസിഡന്റ് Dr സൂമി ഇമ്മാനുവേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ dr അജി പിഎന്‍, IMA ബ്ലഡ് ബാങ്ക് പ്രസിഡന്റ് Dr സോണി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ Dr സെന്‍സി ബി, Dr സിവി ജേക്കബ്, സലിം കുട്ടി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
മാസ്സ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍ നന്ദി പറഞ്ഞ യോഗത്തില്‍ ഡോണര്‍ മോട്ടിവേറ്റര്‍ അവാര്‍ഡുകളും സമ്മാനിച്ചു. അജയ് ചെറിയാന്‍ (ഡിവൈഎഫ്‌ഐ), അജേഷ് ഉണ്ണികൃ്ണന്‍ (സചേതന രക്തദാന സമതി), മനു ഹരിദാസ് (യുവ മോര്‍ച്ച), അക്ബര്‍ ടിഎന്‍ (യൂത്ത് കോണ്‍ഗ്രസ്), അമല്‍ വിആര്‍ ( തൊടുപുഴ സോക്കര്‍ സ്‌കൂള്‍) എന്നിവരാണ് അവാര്‍ഡ് നേടിയത്. അദ്യമായി രക്തദാനം ചെയ്ത ജിത്തു ടോമി, ജോയിസ് ജോര്‍ജ് എന്നിവരെയും പ്രത്യേകം മൊമെന്റോ നല്‍കി അനുമോദിച്ചു.