യുപിയില്‍ 2017 ആവര്ത്തിക്കുമെന്നുറപ്പിച്ച് ബിജെപി. 265 സീറ്റില്‍ ലീഡ് നേടി. സമാജ്വാദി പാര്‍ട്ടിക്ക് 113 സീറ്റില്‍ ലീഡ്. തകര്‍ന്നടിഞ്ഞ് ബിഎസ്പിയും കോണ്‍ഗ്രസും. ഗോരഖ്പുര്‍ അര്‍ബനില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.
കര്‍ഷകരെ കാറിടിച്ചു കൊന്ന യുപി ലഖിംപൂര്‍ ഖേരിയിലും ബിജെപിക്കാണ് നേട്ടം. 2017ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി വിജയിച്ചതാകട്ടെ 47 സീറ്റുകളിലും. എസ്പി നിലമെച്ചപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ ബിഎസ്പി ഇത്തവണ തകര്‍ന്നടിയുന്നതാണ് ഫല സൂചലനകളില് ദൃശ്യമാകുന്നത്.