പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുക. വട്ടിയൂര്‍ക്കാവ്- വി. വി രാജേഷ്, കഴക്കൂട്ടം-വി. മുരളീധരന്‍, കാട്ടാക്കട-പി. കെ കൃഷ്ണദാസ്, ആറ്റിങ്ങല്‍- സുധീര്‍, പാറശാല-കരമന ജയന്‍, കോവളം-എസ്. സുരേഷ്, ചാത്തന്നൂര്‍- ബി.ബി ഗോപകുമാര്‍, കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂര്‍-ആര്‍. ബാലശങ്കര്‍, എം. വി ഗോപകുമാര്‍ (രണ്ട് പേര്‍ പരിഗണനയില്‍), തൃപ്പൂണിത്തുറ- പി. ആര്‍ ശിവശങ്കര്‍, മണലൂര്‍- എ.എന്‍ രാധാകൃഷ്ണന്‍, തൃശൂര്‍-ബി. ഗോപാലകൃഷ്ണന്‍, പാലക്കാട്- സന്ദീപ് വാര്യര്‍, മലമ്പുഴ- പി. കൃഷ്ണകുമാര്‍, മഞ്ചേശ്വരം- കെ. ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ (രണ്ട് പേര്‍ പരിഗണനയില്‍) എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.
പാലക്കാട്, ചെങ്ങന്നൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ തീരുമാനം വൈകാതെ ഉണ്ടാകും. മറ്റ് മണ്ഡലങ്ങളില്‍ ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഇറങ്ങുമെന്നാണ് വിവരം.