ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. പക്ഷികളില്‍ നിന്നു പക്ഷികളിലേക്ക് പകരുന്ന ഈ രോഗം ഇതുവരെ മനുഷ്യനിലേക്ക് പകര്‍ന്നതായി കണ്ടെത്തിയിട്ടില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കു ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് തകഴി, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളില്‍ അമ്പതിനായിരത്തോളം താറാവുകളെയും വളര്‍ത്തു പക്ഷികളെയും ജീവനോടെ തീയിലിട്ട് ചുട്ടു കൊന്നിരുന്നു. ഇങ്ങിനെ കൊല്ലുന്നത് Animal Welfare Of India നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി ലത ഇന്ദിര പറഞ്ഞു.
തികച്ചും മനുഷ്യത്വ ഹീനവും നിയമവിരുദ്ധവുമായ ഈ പ്രവര്‍ത്തി ഗവണ്മെന്റ് ഏജന്‍സികള്‍ ചെയ്യുന്നത് അപലപനീയമാണെന്നും കൊല്ലേണ്ടതുണ്ടെങ്കില്‍ ഏറ്റവും വേഗത്തിലും ഏറ്റവും കുറഞ്ഞ വേദനയുണ്ടാവുന്ന രീതിയിലുമുള്ള മാര്‍ഗമായ ഗ്യാസിങ് ആണ് AWBI നിര്‍ദേശിക്കുന്നത്. ഈ മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ലത ഇന്ദിര ആവശ്യപ്പെട്ടു. ഈ നിയമ വിരുദ്ധ പ്രവര്‍ത്തനം AWBIയുടെ കേന്ദ്ര വിഭാഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും അവര്‍ അറിയിച്ചു മറ്റു പ്രദേശങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ AWBI നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.