മൂവാറ്റുപുഴ: കോര്‍പ്പറേറ്റുകാര്‍ക്ക് വേണ്ടി വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവ്വല്‍ പക്ഷികളാണന്ന് ബിനോയി വിശ്വം എംപി. ജനങ്ങള്‍ക്ക് വേണ്ടി വികസനം നടപ്പിലാക്കണമെന്നും ഈ ജനപക്ഷ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ വിത്യസ്ഥമാക്കിയതെന്നും സര്‍ക്കാരിനെ തകര്‍ക്കാന്‍ സംസ്ഥാനത്ത് ബിജെപി- യുഡിഎഫ് കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുകയാണന്നും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ഒറ്റകെട്ടായി നേരിടണമെന്നും ബിനോയി വിശ്വം പറഞ്ഞു. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍.ഡി.എഫ് എന്ന മുദ്രാവാക്യമുയര്‍ത്തി ബിനോയ് വിശ്വം എംപി നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴ ടൗണ്‍ഹാള്‍ അങ്കണത്തില്‍ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷം വിശ്വാസികള്‍ക്കെതിരാണന്ന പ്രചരണമാണ് യുഡിഎഫും- ബിജെപിയും നടത്തുന്നതെന്നും ശബരിമലയാണെങ്കിലും പള്ളി തര്‍ക്കമാണങ്കിലും വിശ്വാസികളെ മാനിക്കുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ ജാഥയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്വല സ്വീകരണമാണ് നല്‍കി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലേയ്ക്ക് ജാഥയെ മാറാടി മണ്ണത്തൂര്‍ കവലയില്‍ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു. ജാഥയെ മൂവാറ്റുപുഴ ടൗണ്‍ ഹാള്‍ ഗ്രൗണ്ടിലേയ്ക്ക് ജാഥയെ ആനയിച്ചു.
സ്വീകരണ കേന്ദ്രത്തില്‍ ജാഥാംഗങ്ങളായ അബ്ദുള്‍ വഹാബ്, എംവി ഗോവിന്ദന്‍, അഡ്വ. പി വസന്തം തുടങ്ങിയവര്‍ സംസാരിച്ചു. എന്‍ അരുണ്‍ അധ്യക്ഷനായി. എം ആര്‍ പ്രഭാകരന്‍ സ്വാഗതവും അഡ്വ. ഷൈന്‍ ജേക്കബ് നന്ദിയും പറഞ്ഞു. സ്വീകരണത്തിന് ശേഷം ജാഥയെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ മണ്ഡലാതിര്‍ത്തിയായ കക്കടാശ്ശേരിവരെ അനുഗമിച്ചു.